Sunday, March 1, 2026

കൊട്ടാരക്കര നഴ്‌സിംഗ് കോളജ് നിർമാണം ഉടൻ ആരംഭിക്കും: മന്ത്രി കെ.എൻ ബാലഗോപാൽ

കൊട്ടാരക്കര ഇ ടി സിയിലെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ സി പാസ് നഴ്‌സിംഗ് കോളജ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ബി എസ് സി നഴ്‌സിംഗ് വിദ്യാർഥികളുടെ ലാമ്പ് ലൈറ്റിങ് കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സിംഗ് കോളജിന് കെട്ടിടം നിർമിക്കാൻ കഴിഞ്ഞ ബജറ്റിൽ പണം അനുവദിച്ചിരുന്നു. ഇ ടി സിയിലെ മൂന്നര ഏക്കറിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ കഴിഞ്ഞാൽ നിർമാണം വേഗത്തിൽ പൂർത്തീകരിക്കും.

കേരളത്തിന്റെ എല്ലാ മേഖലകൾക്കും ഗുണകരമാകുന്ന ബഡ്ജറ്റാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. റോഡപകടത്തിൽപെടുന്നവർക്ക് ആദ്യ അഞ്ച് ദിവസങ്ങൾ സൗജന്യചികിത്സ നൽകുന്നതിലൂടെ അപകടമരണങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം. കേരളത്തിലെ വയോജനങ്ങളിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ട 60 വയസും അതിനുമുകളിലുള്ളവർക്കുമായി ന്യൂമോണിയ പ്രതിരോധ വാക്‌സിനേഷൻ പദ്ധതി നടപ്പിലാക്കാൻ 50 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയ്ക്കായി ആയിരം കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ ആർ. എസ്. സപ്തമി അധ്യക്ഷയായി. വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിനൽകി. കൊട്ടാരക്കര താലൂക്ക് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് കെ വി സുജമോൾ, വൈസ് പ്രിൻസിപ്പൽ കെ ജിനുജോൺ, സിപാസ് എക്‌സിക്യൂട്ടീവ് മെമ്പർ എ.അബ്ദുൽ വഹാബ് തുടങ്ങിയവർ സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts