Saturday, March 7, 2026

എഴുകോൺ സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ വിവിധ പദ്ധതികൾ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര : ഡ്രോൺ സങ്കേതികവിദ്യയും അനുബന്ധഗവേഷണവും തൊഴിലവസരങ്ങളും നൈപുണ്യവികസനവും ഉറപ്പാക്കുന്നതിനിടയാക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. എഴുകോൺ സർക്കാർ പോളിടെക്നിക് കോളജിൽ മിനി ഇൻഡസ്ട്രിയൽ യൂണിറ്റിൻ്റെ ശിലാഫലക അനാച്ഛാദനം, നവീകരിച്ച കോളജ് ഓഡിറ്റോറിയത്തിൻ്റെയും ഡ്രോൺ പാർക്ക് ട്രാൻസിറ്റ് ക്യാമ്പസിൻ്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കരയിലെ വിപുലമായ സൗകര്യങ്ങളോട് കൂടിയ ഐടി പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച്‌ 9ന് നിർവഹിക്കുമെന്ന് അറിയിച്ചു. ഐ.ടി പാർക്കിൽ 1500 പേർക്ക് തൊഴിലവസരം ഉണ്ടാകും.

പ്രതിരോധം, കാർഷികം, ഇ-കൊമേഴ്‌സ്, ഗതാഗതം തുടങ്ങിയ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഏറെയാണ്. മേഖലയിൽ ഇതിലൂടെ സംസ്ഥാനത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയെ വിപുലീകരിക്കുകയാണ് ലക്ഷ്യം.

കൊട്ടാരക്കരയിൽ ആർട്സ് ആൻഡ് സയൻസ് കോളജ്, നഴ്സിംഗ് കോളജ്, വിവിധ സ്കൂളുകൾ എന്നിവ ഉന്നത- പൊതുവിദ്യാഭ്യാസ മേഖലകൾക്ക് കൂടുതൽ ഉണർവേകി. സ്റ്റാർട്ടപ് മിഷന്റെ സഹകരണത്തോടെ ആരംഭിച്ച സോഹോ കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ക്യാമ്പസ്, വർക്ക് നിയർ ഹോം എന്നിവയും മികച്ച തൊഴിൽ സാധ്യതകളാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ആദ്യ ഡ്രോൺ റിസർച്ച് പാർക്കാണ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ എഴുകോൺ സർക്കാർ പോളിടെക്നിക്കിനോട്‌ ചേർന്നാണ് ട്രാൻസിറ്റ് പാർക്ക്‌. കൊട്ടാരക്കര കിലയിൽ സ്ഥിരം ക്യാമ്പസ് നിർമിക്കും. ഡ്രോൺ സാങ്കേതികവിദ്യയിൽ ക്ലാസുകൾ സംഘടിപ്പിക്കും.

മിനി ഇൻഡസ്ട്രിയൽ യൂണിറ്റിന് ഒരു കോടി രൂപയും കോളജ് ഓഡിറ്റോറിയം നവീകരണത്തിന് 25 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കോളജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ട് കോടി രൂപയും സംസ്ഥാന ബജറ്റിൽ വകയിരുത്തി. ഡ്രോൺ പരിശീലനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്ന കൊട്ടാരക്കര ഡ്രോൺ പാർക്ക് കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസിന്റെ നേതൃത്വത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പിന്റെയും ചെന്നൈ, പാലക്കാട് ഐ.ഐ.ടികളുടെ സാങ്കേതിക പിന്തുണയോടെയുമാണ് പ്രവർത്തിക്കുന്നത്.

മിനി ഇൻഡസ്ട്രിയൽ യൂണിറ്റിൽ ലാബ് സൗകര്യം ഒരുക്കി. ഡ്രോൺ നിർമിക്കുന്നതിന് ഫ്യുസിലേജ് ഇന്നവേഷൻസ് സ്റ്റാർട്ടപ്പ് കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. ഡ്രോൺ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എഫ് ടി ടി എച്ച് നെറ്റ്‌വർക്ക് ഡിസൈനിങ് കോഴ്സിനായി ബിഎസ്എൻഎൽ, ഇംകോ എന്നീ കമ്പനികളുമായുള്ള ധാരണപത്രവും ചടങ്ങിൽ കൈമാറി.

പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സംരംഭകത്വ സെമിനാറിൻ്റ ഉദ്ഘാടനം കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ അനൂപ് പി അംബിക നിർവഹിച്ചു. കെ.റ്റി.യു വൈസ് ചാൻസിലർ ഡോ. എസ് അയൂബ്, കൊട്ടാരക്കര സോഹോ പ്രോഗ്രാം മാനേജർ മഹേഷ് ബാല എന്നിവർ നേതൃത്വം നൽകി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts