കൊട്ടാരക്കര : സമകാലീന തൊഴില്‍ വിപണിക്ക് ആവശ്യമായ നൈപുണ്യ പരിശീലനത്തോടൊപ്പം ഗ്രാമീണ മേഖലയിലെ യുവതയ്ക്ക് തൊഴില്‍ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലിരുന്ന് തൊഴില്‍ ചെയ്യാനുള്ള അവസരങ്ങളാണ് വിജ്ഞാനകേരളം-തൊഴില്‍ മേളകളില്‍ ഒരുക്കുന്നത്. തൊഴില്‍സേനയും തൊഴില്‍ സ്ഥാപനങ്ങളും തമ്മിലുള്ള വിടവ് പരിഹരിക്കാന്‍ ആധുനിക നൈപുണ്യ പരിശീലനങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. ഇതിനോടകം പല രാജ്യാന്തര സ്ഥാപനങ്ങളും വിജ്ഞാനകേരളം തൊഴില്‍ മേളയുടെ ഭാഗമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജിജോ നൈനാന്‍ അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി കെ രാജേഷ്, കെ ഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജര്‍ കെ ബി സനല്‍കുമാര്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
