Tuesday, March 10, 2026

ക്യാൻസറിനെ അതിജീവിച്ച് ദേശീയ പവർലിഫ്റ്റിങ്ങിൽ നിരവധി തവണ സ്വർണമെഡൽ കരസ്ഥമാക്കിയ വേണു മാധവനെ മന്ത്രി കെ.എൻ. ബാലഗോപാൽ ആദരിച്ചു.

കൊട്ടാരക്കര : കോട്ടാത്തല പണയിൽ മലയാളി ലൈബ്രറിയുടെ പതിനഞ്ചാം വാർഷിക ആഘോഷം ചടങ്ങിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ക്യാൻസറിനെ അതിജീവിച്ച് ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ നിരവധി തവണ സ്വർണമെഡൽ കരസ്ഥമാക്കിയ വേണു മാധവനെ ആദരിച്ചു. ക്യാൻസർ ബാധിതർക്കൊരു പ്രചോദനമാണ് വേണു മാധവൻ എന്ന് ചടങ്ങിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.

ഇതിനോടകം തന്നെ നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ആയ വേണു മാധവൻ കോട്ടാത്തല മാടത്തിൽവിള കുടുംബാംഗവും പണയിൽ യു.പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയുമാണ്. ഇപ്പോൾ കണ്ണനല്ലൂർ പലമുക്കിൽ ആണ് താമസം.

പ്രസിഡന്റ് ബി.എസ്.ഗോപകുമാർ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം വി.സുമാലാൽ, ബ്ലോക്ക്പഞ്ചായത്തംഗം ആർ.പ്രശാന്ത്, ഗ്രാമപഞ്ചായ ത്തംഗം കെ.ജയന്തി, ലൈബ്രറി സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, നേതൃസമിതി കൺവീനർ ഡി.രാജു, വി.ദേവരാജൻ, ബിജുരാജ് സുരേന്ദ്രൻ, ഗീത ശശീന്ദ്രൻ, ഗീതാമോഹൻ, ദീപാ സുനി എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികളെയും മുതിർന്ന അംഗങ്ങളെയും വിരമിച്ച അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വനിതാദിനവുമായി ബന്ധപ്പെട്ട് വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ പ്രവർത്തകർക്കും ഭാരവാഹികൾക്കും ഉപഹാരങ്ങൾ നൽകി. വിദ്യാർത്ഥി പ്രതിഭകളെയും അനുമോദിച്ചു. സജികുമാർ, രാജിമോൾ, ആതിര ചന്ദ്രൻ, ശാലു, ദൃശ്യ, ആര്യ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts