Monday, June 16, 2025

എഴുകോൺ സ്വദേശി പി.ജി. സത്യരാജ് സൗജന്യമായി നൽകിയ സ്ഥലത്ത് അംഗൻവാടിക്ക് 18 ലക്ഷം രൂപാ അനുവദിച്ച് തറക്കല്ലിട്ട് മന്ത്രി കെ.എൻ. ബാലഗോപാൽ

എഴുകോൺ സ്വദേശി പി.ജി. സത്യരാജ് സൗജന്യമായി നൽകിയ സ്ഥലത്ത് അംഗൻവാടിക്ക് 18 ലക്ഷം രൂപാ അനുവദിച്ച് തറക്കല്ലിട്ട് മന്ത്രി കെ.എൻ. ബാലഗോപാൽ

എഴുകോൺ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ എൺപതാം നമ്പർ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എഴുകോൺ മൂഴിയിൽ താഴ്വാരത്തിൽ പി.ജി. സത്യരാജ് സൗജന്യമായി 3 സെന്റ് സ്ഥലം നൽകി. സൗജന്യമായി ലഭിച്ച സ്ഥലത്ത് അംഗനവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 18 ലക്ഷം രൂപാ മന്ത്രി കെ.എൻ. ബാലഗോപാലും അനുവദിച്ചു.

ഇന്നലെ വൈകിട്ട് 5 മണിക്ക് എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അംഗൻവാടിക്ക് തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രഞ്ജിനി അജയൻ സ്വാഗതം പറഞ്ഞു. (സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഓമനക്കുട്ടൻ ആശംസ പറഞ്ഞു. അംഗൻവാടി വർക്കർ ഗീതാകുമാരി നന്ദി പറഞ്ഞു.

ചടങ്ങിൽ പി.ജി. സത്യരാജിന്റെ മാതാവ് കെ. ശാരദാമ്മയുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറമ്പിൽ ഗോപാലൻ ട്രസ്റ്റിന്റെ ഭാഗമായി 20000 രൂപാ മന്ത്രിക്ക് കൈമാറി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts