Thursday, March 5, 2026

കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിച്ചു.

കൊല്ലം നഗരത്തിന് പുതിയ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ. കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്ത് ഏറ്റവുമധികം ബസ് സ്റ്റേഷനുകൾ നിർമ്മിച്ച കാലഘട്ടമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ.

കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഗ്യാരേജ് നിൽക്കുന്ന സ്ഥലത്ത് 15 കോടി രൂപ ചെലവഴിച്ച് രണ്ട് ഭൂഗർഭ നിലകൾ ഉൾപ്പെടെ നാല് നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നിലവിൽ ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നിടത്ത് ഷോപ്പിംഗ് കോംപ്ലക്സ്, പഞ്ചനക്ഷത്രം ഹോട്ടൽ എന്നിവ നിർമ്മിക്കും.

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കായി 50 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന സഫയർ സൂപ്പർ ടോപ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എസ് ബി ഐ, യൂണിയൻ ബാങ്ക് എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ വാർഷികപ്രീമിയം 8017 (യൂണിയൻ ബാങ്ക്), 8906 (എസ് ബി ഐ) എന്നീ നിരക്കുകളാണ്. ജീവിതപങ്കാളിക്കും രണ്ട് കുട്ടികൾക്കുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അപകട മരണത്തിന് 1.15 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാകും. കെഎസ്ആർടിസിയുടെ ഡിജിറ്റൽവൽക്കരണ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ഡിജിറ്റൽ ധവളപത്രവും ചടങ്ങിൽ പ്രകാശനം ചെയ്തു. നാഗർകോവിൽ- കളയിക്കാവിള, കൊല്ലം- അഞ്ചാലുംമൂട്- തിരുവനന്തപുരം പാതകളിൽ ആരംഭിക്കുന്ന രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

എം.മുകേഷ് എംഎൽഎ അധ്യക്ഷനായി. കെ.എസ്.ആർ.ടി.സി. എം.ഡി ഡോ. പി. എസ് പ്രമോദ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.ഷറഫ് മുഹമ്മദ്‌, എ.ടി.ഒ ബി. അജിത് കുമാർ, സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts