ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം; അനുമോദന യോഗത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു
കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന് മാതൃകയാണെനന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലയിലെ ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ ആയുഷ്- ആയുര്‍വേദ- ഹോമിയോ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി നാഷണല്‍ ആയുഷ്മിഷന്‍ ചിന്നക്കട നാണി ഹോട്ടലിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹോമിയോപതി, ആയുർവേദ മേഖലകളിലേക്ക് പ്രായഭേദമെന്യേ കൂടുതൽ പേർ ചികിത്സയ്ക്ക് എത്തുന്നു. പ്രസവശുശ്രൂഷ, മറ്റ് രോഗങ്ങൾ, എന്നിവയ്ക്ക് മികച്ച ചികിത്സ ഈ രംഗത്ത് ലഭ്യമാണ്. ആയുർവേദ, ഹോമിയോപ്പതി, യൂനാനി എന്നിവയുടെ പ്രാധാന്യവും സമഗ്ര വികസനവും മുന്നിൽക്കണ്ടാണ് ആയുഷ് വകുപ്പ് രൂപീകരിച്ചത്. ഈ മേഖലയിലെ ചികിത്സ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ സംസ്ഥാന സർക്കാർ സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്.
രണ്ടു ഘട്ടങ്ങളിലായി ജില്ലയിലെ 20 ആയുഷ് കേന്ദ്രങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് എൻ.എ.ബി.എച്ച് അംഗീകാരം നേടിയ സ്ഥാപനങ്ങൾ 250 ആയി ഉയർന്നു. സർക്കാരിന്റെ നിർദ്ദേശം ജീവനക്കാർ കൃത്യമായി പാലിച്ച് മികച്ച പ്രവർത്തനത്തിലൂടെയാണ് ഈ അംഗീകാരം നേടിയത്. കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇത്തരം അംഗീകാരങ്ങൾ ഇനിയും നേടാൻ കഴിയും വിധം മികച്ച പ്രവർത്തനം തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ അധ്യക്ഷനായി. ആയുഷ് മിഷൻ ഡി പി എം ഡോ. പി പൂജ, ഹോമിയോപ്പതി വകുപ്പ് ഡി.എം.ഒ ഡോ. അച്ചാമ്മ ലെനു തോമസ്, ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ ഇ മനേഷ് കുമാർ, ഹോമിയോപതി- ആയുഷ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080