Monday, March 2, 2026

ഭക്ഷ്യസുരക്ഷാ സെമിനാർ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

സുരക്ഷിത ഭക്ഷണവഴികൾ അവതരിപ്പിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ ഭക്ഷ്യസുരക്ഷാ സെമിനാർ.

കൊല്ലം : മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് പരിശീലന കേന്ദ്രവും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കൊല്ലം ശാഖയും സംയുക്തമായി നടത്തിയ ഭക്ഷ്യസുരക്ഷാ സെമിനാർ സീ പാലസ് ഹോട്ടലിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിന് ഹാനികരമായതൊന്നും ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ പാടില്ലെന്ന മന്ത്രി ഓർമിപ്പിച്ചു. ശാസ്ത്രീയപരിശോധനയുടെ അടിസ്ഥാനത്തിൽ അനുവദനീയമായവയാണ് ഉപയോഗിക്കേണ്ടത് എന്നും വ്യക്തമാക്കി.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമങ്ങളും ന്യായവിധികളും ചർച്ച ചെയ്ത സെമിനാറിൽ നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ എ. അനീഷ ക്ലാസ് നയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി. ഷൈൻകുമാർ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. എം. മഞ്ജു, നന്ദു വിജയൻ വി.കെ.പി മോഹൻ കുമാർ, മാത്യു ജേക്കബ്, ഷീബ .പി. ബേബി, രമ ജി. ഉണ്ണിത്താൻ, ഷാലുമോൾ, കെ.ജി. പ്രദീപ് എന്നിവർ സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts