പാൽ വില വീണ്ടും കൂടും; മിൽമയുടെ പച്ച, മഞ്ഞ കവർ പാലിനാണ് വില കൂടുന്നത്. പുതുക്കിയ വില നാളെ മുതൽ നിലവിൽ വരും.
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. മിൽമ റിച്ച് അര ലിറ്റർ പാക്കറ്റ് 29 രൂപയിൽ നിന്ന് 30 ആക്കി. 24 രൂപയായിരുന്ന മിൽമ സ്മാർട്ടിന്റെ വില 25 രൂപയാകും. റീ പൊസിഷനിങ്ങിന്റെ ഭാഗമായാണ് വിലവർധന. എന്നാൽ, വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ല എന്നും മിൽമ പറയുന്നു.
സംസ്ഥാനത്ത് മിൽമ പാലിന് നാളെ മുതൽ വില വർധിക്കുമെന്നത് അറിഞ്ഞില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമയോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ പാൽ വില വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും മിൽമയോട് വിശദീകരണം തേടുമെന്നും വില വർധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം