കുണ്ടറയ്ക്കിത് അഭിമാന നിമിഷം.
കുണ്ടറയിൽ നിന്നും മറ്റൊരു കായിക താരം കൂടി കേരള ടീമിന്റെ ഗോൾ വലയം കാക്കാൻ എത്തുകയാണ്. അണ്ടർ 20 കേരള ടീമിലേക്ക് ഗോൾ കീപ്പറായി സെലക്ഷൻ ലഭിച്ചിരിക്കുകയാണ് കൈതക്കോട് സ്വദേശി മിലന്.
ഛത്തീസ്ഗഡിൽ ആണ് മത്സരം നടക്കുന്നത്. പത്താം വയസ്സിലാണ് മിലൻ കുണ്ടറ ബ്ലാസ്റ്റേഴ്സിൽ പരിശീലനത്തിനായി ചേരുന്നത്. ഗോൾ കീപ്പർ നിജോയുടെയും, കേരളാ സന്തോഷ് ട്രോഫി ടീം കോച്ച് രമേശിന്റേയും, ജില്ലാ ടീം കോച്ച് രാജീവിന്റെയും ശിക്ഷണത്തിലാണ് മിലൻ ഫുട്ബോൾ പരിശീലനം നേടിയത്.
കൈതക്കോട് പൊയ്കവിള പടിഞ്ഞാറ്റതിൽ വീട്ടിൽ പ്രേംലാലിന്റെയും കുഞ്ഞുമോളിന്റെയും മൂത്ത മകനാണ് മിലൻ. അലൻ സഹോദരനാണ്.
കുണ്ടറയിലെ കായികതാരങ്ങളെ വാനോളം ഉയർത്തി കുണ്ടറ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂൾ കുണ്ടറയുടെ അഭിമാനമായി മാറുകയാണ്. അഭിനന്ദിക്കാം കുണ്ടറ ബ്ലാസ്റ്റേഴ്സിന്റെ ഓരോ അംഗങ്ങളെയും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp