എഴുകോൺ ഇരുമ്പനങ്ങാട് എ.ഇ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 36 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച മനേഷ് സാറിന് എ.ഇ.പി ലൈബ്രറിയുടെ സ്നേഹാദരവ്.
സെപ്റ്റംബർ 28 ന് വട്ടമൺകാവ് ശ്രീമഹാദേവർ ക്ഷേത്ര സന്നിധിയിൽ വച്ച് പൂർച്ച വിദ്യാർത്ഥിയായ അഞ്ജന വി.പി യുടെ നേതൃത്വത്തിൽ എ.ഇ.പി ലൈബ്രറി നടത്തുന്ന ആംഗിക സ്കൂൾ ഓഫ് ഡാൻസിന്റെ അരങ്ങേറ്റത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ ജയേഷ് റ്റി.ജെ, സജിത് ജി, നിശാന്ത്.ഒ, അജിത് ആർ, ശിവകുമാർ റ്റി, അഖിൽ എന്നിവർ ചേർന്ന് മനേഷ് സാറിനെ ആദരിച്ചു.
ക്ഷേത്രഭരണ സമിതി പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞു. ശ്രീദേവി ജയചന്ദ്രൻ കടവൂർ ഉദ്ഘാടനം നിർവ്വഹിച്ചു, എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്വ. ബിജു എബ്രഹാം മുഖ്യാതിഥി ആയിരുന്നു.
എഴുകോൺ ഗ്രാമ പഞ്ചായത്ത് മെമ്പർ വിജയപ്രകാശ്, ഇരുമ്പനങ്ങാട് വാർഡ് മെമ്പർ ബിജു ടി.ആർ, എന്നിവർ ആശംസകൾ പറഞ്ഞു. ആംഗിക ഡാൻസ് സ്കൂൾ ഡയറക്ടർ അഞ്ജന. വി.പി നന്ദി പറഞ്ഞു.
മൂന്നര പതിറ്റാണ്ട് കാലത്തെ അധ്യാപനത്തിൽ നിന്നും വിരമിച്ചെങ്കിലും ഇന്നും പൂർവ്വവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നല്ലവരായ നാട്ടുകാർക്കും ഏറെ പ്രിയ്യങ്കരനാണ് മനേഷ് സാർ. കുട്ടികൾക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു ഈ അധ്യാപകൻ. എപ്പോൾ കണ്ടാലും നിറപുഞ്ചിരിയോടെ മാത്രമേ മനേഷ് സാറിനെ കാണാൻ കഴിയുകയുള്ളു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകൾക്കും മനേഷ് സാർ മുൻപന്തിയിൽ ആയിരിക്കും. കുട്ടികളുടെ ഏറ്റവും വലിയ പ്രോത്സാഹനവും അത് തന്നെയാണ്. കുട്ടികൾക്ക് ഏവർക്കും സ്കൂളിലെ എത്തി കഴിഞ്ഞാൽ ഒരു രക്ഷകർത്താവിനെ പോലെയായിരുന്നു മനേഷ് സാർ. മനേഷ് സാറിനെ കുറിച്ചു പറയുമ്പോൾ നൂറു നാവാണ് കുട്ടികൾക്ക്.
സ്കൂളിലെ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഉണ്ടാകുന്നതിനും മറ്റു ക്ഷേമ കാര്യങ്ങൾക്കും വേണ്ടി മുൻകൈ എടുത്തു പ്രവർത്തിക്കാൻ മനേഷ് സാർ എന്നും ഒരുപടി മുന്നിലായിരുന്നു. കലാ കായികോത്സവ വേദികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ മനേഷ് സാറിന്റെ പങ്ക് വളരെ വലുതായിരുന്നു.
ആരോടും പരാതികളും പരിഭവങ്ങളും, പിണക്കങ്ങളും ഇല്ലാതെയുള്ള 36 വർഷത്തെ അദ്ധ്യാപന ജീവിതം മനേഷ് സാറിന്റെ ജീവിതത്തിലെ മറക്കാനാകാത്ത കാലഘട്ടമാണ്. സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2014 – 15 വർഷത്തെ മികച്ച അദ്ധ്യാപകനുള്ള മലയാള മനോരമ നല്ലപാഠം അവാർഡും ലഭിച്ചിട്ടുണ്ട്.
എഴുകോൺ ഇടയ്ക്കിടം കാർത്തിക നിവാസിൽ മനോരമയുടെയും പരേതനായ എൻ.വാസുദേവന്റേയും മകനാണ് മനേഷ് വി.
ഭാര്യ: ബീന ഡി
മകൾ: പാർച്ചതി എം
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080