തൃശൂർ: നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിൽ ആറാടിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനായ മാരാർ തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിയാണ്.
പ്രായാധിക്യം കൊണ്ടാണ് രണ്ടു വർഷം മുമ്പ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിൽ നിന്നും അദ്ദേഹം മാറി നിന്നിരുന്നു. മേള പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു 45 വർഷം പൂരം കൊട്ടിക്കയറിയ കേളത്ത് അരവിന്ദാക്ഷൻ മാരാർ.
12-ാം വയസിൽ എടക്കുന്നി ക്ഷേത്രത്തിൽ വാദ്യകലയിൽ അരങ്ങേറ്റം കുറിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാർ പെരുവനം നടവഴിയിൽ പ്രഗത്ഭർക്കൊപ്പം കൊട്ടിക്കയറിയാണ് മുൻനിരയിലെത്തിയത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp