Tuesday, August 26, 2025

നല്ല ഭക്ഷണ രീതിയുടെയും വ്യായാമത്തിന്റെയും സന്ദേശവുമായി തൃശ്ശൂരിൽ 3000 പേർ അണിനിരന്ന മെഗാ ഹാല കേരള നടന്നു

തൃശ്ശൂർ : നല്ല ഭക്ഷണരീതിയും വ്യായാമവും അടങ്ങുന്ന ജീവിതശൈലിയുടെ സന്ദേശ പ്രചരണവുമായി അണിനിരന്ന 3000 ൽ അധികം ഹെർബാലൈഫ് ഇൻഡിപെൻഡൻസ് അസോസിയേറ്റ്സ് അണിനിരന്ന ‘മെഗാ ഹാല – കേരള’ എന്ന പരിപാടി തൃശ്ശൂർ വടക്കുംനാഥ മൈതാനിയിൽ നടന്നു.

2024 ഡിസംബർ ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേനട ഗോപുരത്തിൽ നിന്നും ആരംഭിച്ച സന്ദേശ പ്രചരണ ജാഥ തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു. ശാരീരികമായി ഊർജ്ജസ്വലതയോടെ ഇരിക്കുന്ന ഒരു കൂട്ടം ജനതയെ ഒരുമിച്ച് കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു. നമ്മൾ എത്ര കാലം ജീവിച്ചു എന്നുള്ളതല്ല അസുഖമില്ലാതെ എത്രകാലം ജീവിക്കാം എന്നതാണ് മുഖ്യമായ കാര്യം. ഈ ജീവിതശൈലിയിൽ രോഗമില്ലാതെ ജീവിക്കാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.

ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു വലിയ ജനതയെ ഇന്ന് കാണാൻ സാധിക്കും. നല്ല ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ഇതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.

ഈ മേഖലയിൽ 12 കൊല്ലത്തിലധികം പരിചയസമ്പന്നരായ പി. രാജ്കുമാർ, കവിത രാജ്കുമാർ, രതീഷ് എൻ.എസ് എന്നിവർ മേയറെ ആദരിച്ചു. അതിനുശേഷം 3000 ൽ അധികം വെൽനസ് കോച്ചുമാർ മൂന്ന് നിരകളിലായി സ്വരാജ് റൗണ്ടിനെ വലം വെച്ച് തേക്കിൻകാടിന്റെ തെക്കേ ഗോപുരനടയിൽ സമ്മേളിച്ചു.

10 വർഷം മുമ്പ് 50 പേർ തേക്കിൻകാട് മൈതാനിയിൽ ഇരുന്ന് സ്വപ്നം കണ്ട ഒരു കൂട്ടായ്മയാണ് ഇന്ന് ഈ മൈതാനിയിൽ ഒത്തുചേർന്നിരിക്കുന്നത് എന്ന് പി. രാജ്കുമാർ പറഞ്ഞു. പത്തുകൊല്ലം മുമ്പ് ചില ഹോട്ടലുകളുടെ മുറികളിൽ കൂടിച്ചേർന്ന് ജീവിതശൈലിയെ പറ്റി പഠിപ്പിക്കുകയും ആളുകളിലേക്ക് എത്തിക്കുകയും ചെയ്തിരുന്ന ഒരു ചെറിയ ടീം വളർന്നു വലുതായി മുറികൾക്കുള്ളിൽ നിന്ന് പുറത്തേക്ക് വന്ന് പൊതുജനങ്ങൾക്ക് സന്ദേശം പ്രചരിപ്പിക്കുന്ന രീതിയിലേക്ക് എത്തിച്ചേർന്നു എന്ന് രതീഷ് എൻ.എസ് പറഞ്ഞു.

ഇൻറർനാഷണൽ ട്രെയിനർ ആയ സിജോ ഇലഞ്ഞിക്കാടൻ്റെയും സംഘത്തിൻ്റേയും നേതൃത്വത്തിൽ 3000 ൽ അധികം വെൽനസ് കോച്ച് മാർ ഒരു മണിക്കൂർ നേരം വ്യായാമമുറകൾ പ്രദർശിപ്പിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts