2021 മുതൽ ഉള്ള ട്രാഫിക്ക് ഫൈൻ അടയ്ക്കുന്നതിനായി കൊട്ടാരക്കരയിൽ 2024 സെപ്റ്റംബർ 9,10,11,12 തീയതികളിൽ മെഗാ അദാലത്ത്.
കേരള പോലീസും മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പും ഈ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴ അടച്ച് തുടർ നടപടികളിൽ നിന്നും ഒഴിവാക്കാൻ കൊല്ലം റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്‌സ്‌മെന്റ് വിഭാഗം) ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.
2024 സെപ്റ്റംബർ 9,10,11,12 തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കൊട്ടാരക്കരയിലുള്ള കൊല്ലം റൂറൽ ജില്ലാ പോലീസ് കാര്യാലത്തിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ അടയ്ക്കാവുന്നതാണ്.
പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9497960718, 0474 2993335 (MVD) എന്നീ ഫോൺ നമ്പറുകൾ ബന്ധപ്പെടാവുന്നതാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X