മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുനലൂരിൽ വെച്ച് നടന്ന ജില്ലാ സമ്മേളനത്തിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റായി ബിജോയ് വി തോമസിനിനെയും സെക്രട്ടറിയായി ജയൻ വർഗീസിനെയും തിരഞ്ഞെടുത്തു. സമ്മേളനം പുനലൂർ ഗവൺമെൻറ് ഫസ്റ്റ് ഹൗസിൽ വച്ച് പുനലൂർ എംഎൽഎ പി.എസ് സുപാൽ ഉദ്ഘാടനം ചെയ്തു.
തൊഴിലും തൊഴിലിടവും സംരക്ഷിക്കുക ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിക്കുക.
ജില്ലാ പ്രസിഡൻറ് ബിജോയ് വി.തോമസ് അധ്യക്ഷത വഹിച്ചു. കൊല്ലം എംഎൽഎ എം. മുകേഷ്, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ജയമോഹൻ, പുനലൂർ നഗരസഭ വൈസ് ചെയർമാൻ ജയപ്രകാശ്,മുൻ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, പൊലൂഷൻ കൺട്രോൾ ബോർഡ് അംഗം ഖലീൽ, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വിജയൻ പിള്ള, സംസ്ഥാന സെക്രട്ടറി നൗഷാദ് മേത്തർ, ഡോക്ടർ ലൈല അശോകൻ, പ്രൈവറ്റ് ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാകേഷ് രാജ്, മാത്യൂസ് അഞ്ചൽ, തങ്കച്ചൻ, മിനി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.
ജില്ലാ സെക്രട്ടറി അബ്ദുൽസലാം വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ ഐസക് തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചടങ്ങിൽ ഐഎംഎ ദേശീയ പ്രസിഡൻറ് ഡോക്ടർ പി .കെ അശോകനെ ആദരിച്ചു. പുതിയ ഭാരവാഹികളായി ബിജോയ് വി തോമസ് ജില്ലാ പ്രസിഡൻറ്, ജയൻ വർഗീസ് ജില്ലാ സെക്രട്ടറി, ടി തങ്കച്ചൻ ജില്ലാ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ