പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ അന്തരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷ് (34) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടേക്കാട് വെച്ചായിരുന്നു സംഭവം. പ്രദേശത്ത് ആനയിറങ്ങിയതിന്റെ വാർത്ത ചെയ്യുന്നതിനിടയിൽ കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പകർത്തുന്നതിനിടയിലായിരുന്നു ആക്രമണം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകർത്തുമ്ബോഴായിരുന്നു ആക്രമണമെന്നാണ് വിവരം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ അദ്ദേഹം മാതൃഭൂമി പാലക്കാട് ബ്യൂറോയിലുമായിരുന്നു ജോലി ചെയ്തു വന്നിരുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp