Tuesday, August 26, 2025

മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ദാനവും ബിസിനസ് കോൺക്ലേവും ഡിസംബർ 21ന് ദുബായിൽ.

ദുബായ്: മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ദാനവും ബിസിനസ് കോൺക്ലേവും ഡിസംബർ 21ന് ദുബായ് ദേറ ക്രൗൺ പ്ലാസയിൽ നടക്കുമെന്ന് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ സി.ഇ.ഒ. യും മാനേജിങ്ങ് ഡയറക്ടറുമായ മുഹമ്മദ് റഫീഖ് അറിയിച്ചു.

മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. ഈ വർഷത്തെ മാധ്യമ അവാർഡുകൾക്ക് അഭിലാഷ് മോഹൻ, ഹാഷ്മി താജ് ഇബ്രാഹിം, നിഷാദ് റാവുത്തർ എന്നിവർ അർഹരായി.  ഈ വർഷത്തെ യുവ വനിതാ വ്യക്തിത്വ പുരസ്കാരത്തിന് അക്ബർ ട്രാവൽസ് ഡയറക്ടർ ആഷിയ നാസറിനെയും, രാഷ്ട്രീയ- സാമൂഹിക രംഗത്തെ പുരസ്കാരത്തിന് ഷീബ ബലചലയെയും തെരഞ്ഞെടുത്തു.

പുരസ്കാര വിതരണ ചടങ്ങിലും ബിസിനസ് കോൺക്ലേവിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സിനിമ, സാഹിത്യ, സാംസ്കാരിക, വ്യവസായ മേഖലകളിൽ നിന്നുമുള്ള പ്രമുഖരും പങ്കെടുക്കും. രാജ്യാന്തര തലത്തിൽ മികവ് പുലർത്തുന്ന സിനിമാ, സംഗീതം, സാമൂഹ്യ സേവനം (ഇന്ത്യ യുഎഇ), ബിസിനസ് ദൃഢനിശ്ചയ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് എക്‌സലൻസ് അവാർഡ് നൽകുന്നത്. യുഎഇയിൽ നിന്നുള്ളവരും പുറത്തുനിന്നുള്ള വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 2023 മികവുറ്റ പ്രകടനം നടത്തിയ സംരംഭകരെ ചടങ്ങിൽ ആദരിക്കും.

കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത് വാലെ, പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമി, രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ദുബായ് ഷാർജ അജ്മാൻ പോലീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അവാർഡ് ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഹമ്മദ് റഫീഖ് അറിയിച്ചു.

അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോളിറ്റി ജോസഫ്, എഴുത്തുകാരിയും കവിയത്രിയുമായ ഷീലാ പോൾ, പ്രമുഖ വ്യവസായി ആർ.ഹരികുമാർ ദുബായ് പോലീസ് ഓഫീസർ അസ്മ അൽ മഷ്ഹുക്കി, പി രാമചന്ദ്രൻ, ദീപ സുബ്രഹ്മണ്യൻ, ഷരീഫ മുബാറക്ക് അൽ മറസൂക്കി, വലീദ് ബാബാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts