Tuesday, August 26, 2025

പല സർവീസുകളും പാതിദൂരം മാത്രം; നമ്മ മെട്രോ പർപ്പിൾ ലൈൻ സർവീസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം.

ബെംഗളൂരു : തിരക്കേറിയ സമയങ്ങളിൽ നമ്മ മെട്രോ പർപ്പിൾ ലൈനിലെ (കിഴക്ക്- പടിഞ്ഞാറ്്‌ ഇടനാഴി) ചില ട്രെയിനുകൾ ഗരുഡാചർപാളയയിൽ സർവീസ് അവസാനിപ്പിക്കുന്നത് വൈറ്റ്ഫീൽഡിലേക്കുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

പർപ്പിൾ ലൈനിലെ കിഴക്കേറ്റയറ്റത്തെ സ്റ്റേഷനായ വൈറ്റ്ഫീൽഡിലേക്ക് പോകാൻ നേരിട്ട് മെട്രോ ട്രെയിൻ കിട്ടുന്നില്ലെന്നാണ് പരാതി.

തിരക്കേറിയ സമയങ്ങളിൽ വൈറ്റ്ഫീൽഡിലെത്താൻ ട്രെയിൻ മാറിക്കയറേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറഞ്ഞു. മജെസ്റ്റിക് സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ചില ട്രെയിനുകൾ ഗരുഡാചർപാളയവരെ മാത്രം വരുന്നത്.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെതിരേ (ബി.എം.ആർ.സി.എൽ.) ഒട്ടേറെ യാത്രക്കാരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പർപ്പിൾ ലൈനിൽ യാത്രക്കാരുടെ എണ്ണം കൂടിയതിനെത്തുടർന്ന് ശനിയാഴ്ച മുതൽ ട്രെയിനുകളുടെ ഇടവേള സമയം കുറച്ചിട്ടുണ്ട്.

ഇപ്പോൾ മജെസ്റ്റിക്കിൽ നിന്ന് രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10, 10.11, 10.21, 10.39, 10.50, 11, 11.11, 11.22 എന്നീ സമയങ്ങളിൽ വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് മെട്രോ സർവീസുണ്ട്.

പർപ്പിൾ ലൈനിലെ പടിഞ്ഞാറ് ചല്ലഘട്ടമുതൽ കെങ്കേരിവരെയും (2.1 കിലോമീറ്റർ) കിഴക്ക് ബൈയപ്പനഹള്ളി മുതൽ കെ.ആർ. പുരം വരെയും (2.2 കിലോമീറ്റർ) കഴിഞ്ഞ ഒക്ടോബറിലാണ് യാത്രക്കാർക്കായി തുറന്നത്. 43.49 കിലോമീറ്ററാണ് പർപ്പിൾ ലൈനിനുള്ളത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts