Tuesday, August 26, 2025

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസായിരുന്നു.

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസായിരുന്നു.

കൊച്ചി : ചലച്ചിത്ര താരം മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ ( 93 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

പരേതനായ പനപ്പറമ്പിൽ ഇസ്മെയിൽ ആണ് ഭർത്താവ് . ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം .

മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ്‌ മക്കൾ .

ചലച്ചിത്ര അഭിനയ രംഗത്ത് സജീവമായ ദുൽക്കർ സൽമാൻ , മക്ബൂൽ സൽമാൻ , അഷ്‌ക്കർ സൗദാൻ എന്നിവർ കൊച്ചുമക്കളാണ് .

ഖബറടക്കം ഇന്ന് വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.

Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts