മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് ആണ് മമ്മൂട്ടിക്ക് താൻ ഡിസൈൻ ചെയ്ത ഷിർട്ട് സമ്മാനമായി നൽകിയത്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ വായിൽ ബ്രഷ് കടിച്ച് പിടിച്ചാണ് ചിത്രങ്ങൾ വരക്കുന്നത്.
ജാഫറിന്റെ ഏറ്റവും വലിയ ആഗ്രഹമാമായിരുന്നു താൻ സ്വന്തമായി ഡിസൈൻ ചെയ്ത ഒരു ഷർട്ട് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് നല്കണമെന്നുള്ളത്. തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വായിൽ ബ്രഷ് കടിച്ച് പിടിച്ചു കളറിൽ മുക്കിയെടുത്ത് വെള്ള ലിനൻ ക്ലോത്തിൽ ഷർട്ട് ഡിസൈൻ ചെയ്ത ഷിർട്ട് മമ്മൂട്ടിക്ക് കൊടുത്തു. ഷർട്ടിനൊപ്പം മമ്മൂട്ടിയുടെ ചിത്രവും വരച്ചു കൊടുത്തിരുന്നു ജസ്ഫർ. ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ജസ്ഫർ തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്.
ഷർട്ട് തീർച്ചയായും ധരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെങ്കിലും മറന്നുപോയിട്ടുണ്ടാകുമെന്നാണ് ജസ്ഫർ കരുതിയത്. എന്നാൽ ഇടിയൻ ചന്തു സിനിമയുടെ പാട്ടിൻറെ ലോഞ്ചിന് മമ്മൂട്ടിയെത്തിയത് ആ ഷർട്ട് ധരിച്ചായിരുന്നു.
കഴിഞ്ഞ മാസം ദുബായിൽ വച്ച് മമ്മൂട്ടി പങ്കെടുത്ത ഒരു ചടങ്ങിൽ ജസ്ഫറും കുടുംബവും മമ്മൂട്ടിയെ കാണുകയും തന്റെ സ്നേഹ സമ്മാനം നൽകുകയും ചെയ്തിരുന്നു.. സന്തോഷത്തോടെ അത് ഏറ്റുവാങ്ങിയ മമ്മൂട്ടി കുറച്ച് നേരം അവരോട് സംസാരിച്ച് പോയ് മറഞ്ഞെങ്കിലും. ജസ്ഫറിന് അത് സ്വപ്നതുല്യമായിരുന്നു. എന്നാൽ ആരാധകന്റെ സ്നേഹസമ്മാനത്തിന് മമ്മൂട്ടി തിരിച്ചുകൊടുത്തതോ അതിലും സന്തോഷകരമായ നിമിഷമാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X