ശബരിമല : പത്തു വയസ്സിനുള്ളിൽ നാല്പത്തിമൂന്നാമത് അയ്യപ്പ ദർശനം നടത്തിയ എഴുകോൺ സ്വദേശി അദ്രിതി തനയയ്ക്ക് ഓണക്കോടി സമ്മാനം നൽകി ശബരിമല മാളികപ്പുറം മേൽശാന്തി.
ചതയ ദിനത്തിൽ അച്ഛൻ അഭിലാഷ് മണിയുടെയും സുഹൃത്തുക്കളുടെയും ഒപ്പം നാല്പത്തിമൂന്നാമത് ശബരിമല ദർശനം നടത്തിയപ്പോഴാണ് മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി അദ്രിതി തനയയ്ക്ക് ഓണക്കോടി സമ്മാനമായി നൽകിയത്.
കൊല്ലം ജില്ലയിൽ എഴുകോൺ സ്വദേശിയായ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടെയും മകളാണ് കുഞ്ഞി എന്ന് വിളിക്കുന്ന അദ്രിതി തനയ. ഒൻപതു മാസം പ്രായമുള്ളപ്പോൾ മുതൽ ശബരിമല ദർശനം ആരംഭിച്ചതാണ് ഈ കുഞ്ഞു മാളികപ്പുറം. എല്ലാ മാസവും ശബരിമലയ്ക്ക് പോകാറുണ്ട് ഈ കുഞ്ഞു മാളികപ്പുറവും അച്ഛനും എന്ന പ്രത്യേകത കൂടിയുണ്ട്.
ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ചു എത്ര തവണ മകൾക്ക് പോകാൻ കഴിയുമോ അത്രയും തവണ മാത്രം പോയാൽ മതിയെന്നാണ് അദ്രിതിയുടെ അച്ഛൻ അഭിലാഷിന്റെ തീരുമാനം.
ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും പത്തു വയസ്സിനുള്ളിൽ ഒരു മാളികപ്പുറം 43 തവണ ശബരിമല ദർശനം നടത്തുന്നതും മേൽശാന്തിയിൽ നിന്നും ഓണക്കോടി സമ്മാനമായി ലഭിക്കുന്നതും.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ