ഝാർഖണ്ഡിൽ അജ്ഞാത വാഹനമിടിച്ച് മലയാളി സൈനികൻ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദ് ഉൾപ്പടെ രണ്ടുപേർ മരിച്ചു.
റാഞ്ചി: ഝാർഖണ്ഡിൽ അജ്ഞാത വാഹനമിടിച്ച് മലയാളി സൈനികൻ ഉൾപ്പടെ രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച രാത്രി രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
ഝാർഖണ്ഡ് പത്രാതു സി.ഐ.എസ്.എഫ് യൂണിറ്റിലെ ജവാനായ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. അപകടത്തിൽ അരവിന്ദിനൊപ്പമുണ്ടായിരുന്ന ധർമപാൽ എന്ന മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടശേഷം വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇരുവരും ഏറെ നേരം റോഡരികിൽ കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രണ്ടുപേരും മരിച്ചിരുന്നു. ഊർജിതമാക്കിയിട്ടുണ്ട്.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം