തിരുവനന്തപുരം: പ്രമുഖ സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിൽ അനേകം ക്ലാസ്സിക് സിനിമകൾ നിർമ്മിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
പഞ്ചവടിപ്പാലം, സുഖമോദേവി, മുന്നാം പക്കം, പത്താമുദയം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ തുടങ്ങിയ സിനിമകൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം പത്മരാജനുമായി അനേകം സിനിമകൾ ചെയ്തിട്ടുണ്ട്. ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ മലയാളത്തിൽ നാഴികക്കല്ലായി മാറിയ ഒട്ടേറെ മികച്ച സിനിമകൾ നിർമ്മിച്ച അദ്ദേഹം 90 കളോടെ് സിനിമാ നിർമ്മാണരംഗത്ത് നിന്നും പിന്മാറിയിരുന്നു.
മമ്മൂട്ടിയും മോഹൻലാലും ജയറാമും അടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളിലെ അഭിനേതാക്കൾ. പത്മരാജന് പുറമേ കെ.ജി. ജോർജ്ജ്, ഭരതൻ, പ്രിയദർശൻ, ജോഷി, ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവള്ളി, തുടങ്ങി 80 കളിലും 90 കളിലുമായി മലയാളത്തില സജീവമായി നിന്ന അനേകം സംവിധായകർക്കൊപ്പം അദ്ദേഹം സിനിമ ചെയ്തിരുന്നു.
മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലൻ മകളാണ്. മകളുടെ സൈബർ ഫോറൻസിക് ലാബും സൈബർ ഫോറൻസിക് സോഫ്റ്റ്വെയറുകളും ചേർന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് ബാലൻ പിന്നീട് കടന്നിരുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080