ദുബായ് 21.6.2023: ന്യൂയോർക്കിൽ നടക്കുന്ന യുണൈറ്റഡ് നേഷൻ ഗ്ലോബ് കോംപാർട്ടിന്റെ ലീഡേഴ്സ് സ്വിച്ച് ബോഡിയിൽ കാർട്ടൂണിസ്റ്റ് എം. ദിലീഫ് പങ്കെടുക്കും. സെപ്തംബർ 19ന് ജാവിറ്റ്സ് സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുക്കുക.
സുസ്ഥിര വികസന പദ്ധതി 2030 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം, കോവിഡ് മഹാമാരി, സാമൂഹികവും സാമ്പത്തികവുമായ അസമത്വം, അഴിമതി, യുക്രെയിൻ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ സാധ്യതകളും ആശങ്കകളും ചർച്ച ചെയ്യും.
രാജ്യാന്തരശ്രദ്ധ നേടിയ മലയാളി കാർട്ടൂണിസ്റ്റ് ആയ എം. ദിലീഫ് ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് കൂടിയാണ്.
ഇന്ത്യയിൽ നിന്നുള്ള കലാപ്രതിഭയായാണ് ദിലീഫ് പങ്കെടുക്കുന്നത്. ദുബായിൽ ദിലീപ് ആർട്ട് ഗ്യാലറി എന്ന ആർട്ട് റിലേറ്റഡ് കമ്പനി നടത്തുന്ന ദിലീഫ് ഖത്തറിൽ നടന്ന ഫുട്ബോൾ വേൾഡ് കപ്പിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് നിർമിച്ച് ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.
ദിലീഫ് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ കാലിഗ്രാഫി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. 16.89 മീറ്റർ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഷട്ടിൽ ബാറ്റ്, 9 മീറ്റർ നീളവും 6 മീറ്റർ ഉയരവും 3.5 സെന്റീമീറ്റർ വ്യാസവും ഉള്ള ചക്രം, 250 കിലോഗ്രാം തൂക്കമുള്ള സൈക്കിൾ എന്നിവ നിർമിച്ചാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്.
ക്യാൻ വാസിൽ പടുകൂറ്റൻ ഗാന്ധി ചിത്രം വരച്ച ലിംകാ ബുക്കിൽ ഇടം നേടിയിട്ടുമുണ്ട് ദിലീഫ്. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കാരിക്കേച്ചർ ഓർഗനൈസേഷന്റെ ഇന്ത്യൻ പ്രതിനിധിയാണ് ദിലീപ്.
കാർട്ടൂണിസ്റ്റുകളിൽ ആദ്യ യു.എ.ഇ ഗോൾഡൻ വിസ ലഭിച്ച ദിലീഫ് കോഴിക്കോട് മുക്കം സ്വദേശിയാണ്.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ