കൊട്ടാരക്കര : മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി പാർട്ടി അംഗത്വം സ്വീകരിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് രാജീവ് ചന്ദ്രശേഖർ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ആർ രശ്മി പാർട്ടി അംഗത്വം സ്വീകരിച്ചത്.
ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഐഷപോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നതിൽ വിയോജിച്ചാണ് പാർട്ടി വിടാനുള്ള ആലോചനയിലേക്ക് എത്തിച്ചതെന്നാണ് സൂചന. 2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. കൂടാതെ രണ്ട് നിബന്ധനകളും രശ്മി കോൺഗ്രസിന് മുന്നിൽ വെച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാൽ, ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല കോൺഗ്രസ് സ്വീകരിച്ചത്. ഇതേത്തുടർന്നാണ് പാർട്ടി വിടാനുള്ള അന്തിമ തീരുമാനത്തിലേക്ക് അവർ എത്തിയത്.
എന്നാൽ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ വ്യാജ തൊഴിൽ വാഗ്ദാനം നൽകി പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയതായുള്ള പരാതികളാണ് ആർ. രശ്മിയെ കോൺഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കം പരിഗണിക്കാതിരുന്നതിലുള്ള കാരണമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം. എൻ.എസ്.എസ് ന്റെ സ്ഥാപനങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്‍തു ബന്ധു അടക്കം ഉള്ള ആൾക്കാരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ആർ. രശ്മിയും ഭർത്താവും കൊട്ടാരക്കര എസ് ബി ഐ ബാങ്കിലെ തങ്ങളുടെ അക്കൗണ്ടിൽ കൂടി വാങ്ങിയിട്ടുള്ളത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
