മഹേഷ് കുഞ്ഞുമോൻ ചികിത്സ കഴിഞ്ഞു ആശുപത്രി വിട്ടു.
ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. ഇനി കുറച്ചു നാളത്തേക്ക് റെസ്ററ് ആണ്. പഴയതിനെക്കാളും അടിപൊളിയായി തിരിച്ചുവരുമെന്നും അപ്പോഴും നിങ്ങൾ എന്റെ കൂടെ ഉണ്ടാകണം എന്നും സപ്പോർട്ട് ചെയ്യണമെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിച്ച മുഴുവൻ സഹോദരി സഹോദരന്മാർക്ക്, കലാ സ്നേഹികൾക്കും ഒരുപാടു ഒരുപാടു നന്ദിയും പറഞ്ഞു മഹേഷ്.
താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയ്ക്ക് ശേഷം മൂക്കിലെ ചതവും ശെരിയാക്കാമെന്നു ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടുണ്ട്. നമുക്ക് പ്രാർത്ഥിക്കാം സ്വന്തം ശബ്ദം കൊണ്ട് മിമിക്രി രംഗത്ത് വിസ്മയം തീർത്ത മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ പഴയതുപോലെ മലയാളികൾക്ക് തിരിച്ചുകിട്ടാനായി.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ