Tuesday, August 26, 2025

മഹാകവി പാലാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്;

മഹാകവി പാലാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്;
 
കൊല്ലം 11.2.2024: ചിന്താദീപത്തിന്റെ പത്താമതു മഹാകവി പാലാ പുരസ്‌കാരം കവിയും പ്രഭാഷകനും ചിത്രകാരനുമായ ശ്രീജിത്ത് അരിയല്ലൂരിന്റെ സീറോ ബൾബ് എന്ന കവിതാ സമാഹാരത്തിന്.
മലപ്പുറം ജില്ലയിലെ അരിയല്ലൂർ സ്വദേശിയായ ശ്രീജിത്ത് ” സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി, സെക്കൻഡ് ഷോ, മാസാമാറിച്ചെടിയുടെ ഇലകൾ” തുടങ്ങി അഞ്ച് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശാൻ യുവകവി പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്കാരം, കെ.പി.കായലാട് സ്മാരക പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
 
പ്രശസ്ത കവി നീലേശ്വരം സദാശിവൻ ചെയർമാനും നിലമേൽ എൻ.എസ്‌.എസ്‌ കോളേജ് മലയാള വിഭാഗം മേധാവിയും കവിയുമായ ഡോ.മുരളീധരൻ നായർ, കവികളായ പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ഹെൻറി ജോൺ കല്ലട, പട്ടത്താനം സുനിൽ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.
മഹാകവി പാലായുടെ കൈയ്യൊപ്പ് പതിച്ച ഫലകവും,25000/രൂപ വിലയുള്ള എണ്ണഛായാ ചിത്രവും മൊമന്റോയുമടങ്ങുന്ന അവാർഡ് കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന സചിന്തയുടെ വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് പ്രസിഡന്റ് അലിസ്റ്റർ ജോസ് വിൽസൺ, ജനറൽ സെക്രട്ടറി വൈശാഖ്. പി. സുധാകർ, ഡയറക്ടർ പ്രിൻസ് കല്ലട എന്നിവർ അറിയിച്ചു.
 
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts