വി.എച്ച്.എസ്.ഇ തൊഴിൽമേള ‘സാഫല്യം 2023’ന്റെ ലോഗോ, ക്യു.ആർ കോഡ് പ്രകാശനം ജില്ലാ കളക്ടർ അഫ്സാന പർവീൺ ചേമ്പറിൽ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ജനുവരി 14ന് കൊല്ലം ബിഷപ് ജെറോം എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിക്കുന്ന വി.എച്ച്.എസ്.ഇ തൊഴിൽമേള ‘സാഫല്യം 2023’ന്റെ ലോഗോ, ക്യു.ആർ കോഡ് പ്രകാശനം ജില്ലാ കളക്ടർ അഫ്സാന പർവീൺ ചേമ്പറിൽ നിർവഹിച്ചു.
ജില്ലയിൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയ 18നും 35നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പഠിച്ച സ്‌കൂളിലെ കരിയർ ഗൈഡൻസ് സെല്ലുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോം മുഖേനയും ക്യു.ആർ.കോഡ് വഴിയും രജിസ്റ്റർ ചെയ്യാം. അവസാന തീയതി ജനുവരി 10. എഞ്ചിനീയറിങ്, പാരാമെഡിക്കൽ, അഗ്രികൾച്ചർ, ഫിഷറീസ്, കൊമേഴ്‌സ് ആൻഡ് ബിസിനസ് എന്നീ മേഖലകളിലുള്ള 50 ഓളം സ്ഥാപനങ്ങൾ ജോബ് ഫയറിൽ പങ്കെടുക്കും.
വി.എച്ച്.എസ്.ഇ കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടർ ഒ.എസ് ചിത്ര, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.എഫ് ദിലീപ് കുമാർ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എസ്.ജയശ്രീ, എംപ്ലോയ്‌മെന്റ് ഓഫീസർ ആർ.അശോകൻ, കരിയർ ഗൈഡൻസ് ജില്ലാ കോ-ഓർഡിനേറ്റർ മാത്യു എബ്രഹാം, പ്രോഗ്രാം കൺവീനർ ജി. ആർ. അഭിലാഷ് എന്നിവർ പങ്കെടുത്തു.
Kundara MEDIA (കുണ്ടറ മീഡിയ)
വിളംബരനാടിന്റെ വിശ്വസ്ത മാധ്യമം
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യുക..!!