Sunday, March 1, 2026

ഇളമ്പള്ളൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ മാലിന്യ സംഭരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നു.

കുണ്ടറ 14.10.2025: ഇളമ്പള്ളൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലുള്ള മേച്ചിറ ഭാഗത്ത് താമസിക്കുന്ന വീട്ടുകാർ മാലിന്യം കാരണം ബുദ്ധിമുട്ടുകയാണ്. ഈ പ്രദേശം റസിഡൻഷ്യൽ ഏരിയ ആണ്. ഈ പ്രദേശത്ത് താമസിക്കുന്നവർ മിക്കവാറും എല്ലാവരും പ്രായമായവരും, രോഗബാധിതരുമായവരുമാണ്. ഭൂരിഭാഗം വീടുകളിലും വൃദ്ധരായ ദമ്പതികൾ മാത്രമാണ് താമസം.

വീടുകളുടെ തൊട്ടുമുൻവശത്ത് വലിയ തോതിൽ പ്ലാസ്റ്റിക് സാധനങ്ങളും ഉപയോഗശൂന്യവും പൊട്ടിയതുമായ കുപ്പികളും, ട്യൂബ് ലൈറ്റുകളും അടക്കം മാലിന്യങ്ങൾ സംഭരിച്ചിരിക്കുകയാണ്. ഇതുമൂലം പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം കൂടുന്നതിനകൾ മനസ്സിലാക്കി ഭയത്തോടെയാണ് പ്രദേശവാസികൾ താമസിക്കുന്നത്. പൊട്ടിയ കുപ്പികൾ, ചില്ലുകൾ എന്നിവ വീടുകളിലേക്കുള്ള വഴികളിൽ വരെ നിരത്തി വച്ചിരിക്കുന്നതിനാൽ കാൽനടയാത്രക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്.

പൊട്ടിയ ട്യൂബ് ലൈറ്റുകളിൽ അടങ്ങിയിരിക്കുന്ന കെമിക്കൽസ് ആരോഗ്യത്തിന് അത്യന്തം ഹാനികരമാണ് എന്നതും പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്നു. ഇതു രാസമാലിന്യമായി കണക്കാക്കപ്പെടുന്നതിനാൽ അത് സുരക്ഷിതമായി നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇവിടെ പ്രവർത്തിക്കുന്ന അംഗനവാടിയിൽ പഠിക്കുന്ന കുഞ്ഞുങ്ങൾ ഈ പ്ലാസ്റ്റിക് വേസ്റ്റിന്റെ ഇടയിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഒറ്റ മുറിയിൽ ഇരുന്നാണ് പഠിക്കുന്നത് എന്നും പരാതിയുണ്ട്, അവർക്കോ അവിടുത്തെ ടീച്ചേഴ്സിനോ ഒരു ശുചിമുറി പോലും ഇല്ല. ഇവിടെ അംഗനവാടി കെട്ടുവാൻ സ്ഥലസൗകര്യം ഉണ്ടെങ്കിലും അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു എന്നും നാട്ടുകാരുടെ പരാതി ഉണ്ട്.

പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് മെമ്പറിനോടും, പ്രസിഡന്റിനോടും പരാതി പറയുകയും എഴുതി കൊടുക്കുകയും ചെയ്തിട്ടും യാതൊരു മറുപടിയോ പ്രതികരണമോ തരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

അതിനാൽ, ഈ മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യുന്നതിനായി, ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ഭാവിയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഇതുപോലെയുള്ള മാലിന്യസംഭരണം തടയുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കുകയും ചെയ്യണ്ടത് വളരെ അത്യാവശ്യമാണ്. എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും ആണ് പ്രദേശവാസികളുടെ ആവശ്യം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts