തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസൻസികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ നവംബർ 19നകം സറണ്ടർ ചെയ്യണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാകലക്ടർ ഉത്തരവിട്ടു.
വീഴ്ച വരുത്തുന്ന പക്ഷം ആയുധ നിയമങ്ങളും ചട്ടങ്ങളും, ഭാരതീയ ന്യായ സംഹിത വകുപ്പ് 223 എന്നിവ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കും. പൊതുമേഖല ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ആയുധം സറണ്ടർ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കുന്നതിനായി ബാങ്ക് അധികൃതർക്ക് അപേക്ഷ സമർപ്പിക്കാം. സംശയ നിവാരണത്തിനായി ജില്ലാ കലക്ട്രേറ്റ് മജിസ്റ്റീരിയൽ (എം3) സെക്ഷനുമായി ബന്ധപ്പെടാം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
