ന്യൂഡൽഹി: ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ബാഡ്ജ് ഇല്ലാതെ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം എന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച്. 7500 കിലോയിൽ കുറഞ്ഞ ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണ് ഫോർവീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മറ്റ് രേഖകൾ കൂടാതെ ഓടിക്കാൻ സാധിക്കുക.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെത് ആണ് ഉത്തരവ്. ലൈസെൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൽ.എം.വികളെയും, ഭാര വാഹനങ്ങളെയും ഒന്നായി കാണാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ ചെറിയ ടിപ്പറുകൾ, ട്രാവലറുകൾ എന്നിവ ഓടിക്കാൻ ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായാൽ മതി.
2017ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ചാണ് അഞ്ചംഗ ബെഞ്ചിന്റെ വിധി. ഇൻഷുറൻസ് കമ്പനിയായ ബജാജ് അലിയൻസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ലൈറ്റ് വെഹിക്കിൾ ലൈസൻസിൽ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയ ശേഷമാണ് കോടതി ഉത്തരവ്.
7500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് മാത്രമേ അധിക യോഗ്യതാ ആവശ്യമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080