ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരികയാണ്.
നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാകുകയാണ്. സീരിയൽ നമ്പർ, യൂ വി എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ബഹു . ഗതാഗത മന്ത്രി ആൻ്റെണി രാജു അധ്യക്ഷത വഹിക്കും.
നിയമ, വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, വിദ്യാഭ്യാസ വകപ്പു മന്ത്രി വി.ശിവൻ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ അനിൽ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ധനകാര്യ വകുപ്പു മന്ത്രി കെ.എൻ. ബാലഗോപാൽ പിവിസി പെറ്റ്ജി ഡ്രൈവിംഗ് ലൈസൻസ് ഏറ്റുവാങ്ങും.
അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുന്നതായിരിക്കും.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം