Tuesday, August 26, 2025

പുതുവത്സരം ആഘോഷിക്കാം കരുതലോടെ; അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉടനടി 112 ൽ പോലീസിനെ വിവരം അറിയിക്കുക.

പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കർശന നടപടികൾ. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ് , വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കർശനമാക്കും. വിവിധ ജില്ലകളിൽ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പരിശോധനകൾ കർശനമാക്കുന്നതിനു കേരളം പോലീസ് സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങൾ എന്നിവ ബോർഡർ സീലിംഗിലൂടെയും കർശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷാ ഉറപ്പാക്കും. മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിംഗുകൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിൽ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവർ തങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികൾക്കും ഒരു എൻട്രി രജിസ്റ്റർ സൂക്ഷിക്കാൻ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉടനടി 112 ൽ പോലീസിനെ വിവരം അറിയിക്കുക.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts