ബെംഗളൂരു : കണ്ണട റീട്ടെയ്ലറായ ലെൻസ്കാർട്ട് ബെംഗളൂരിൽ മെഗാ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങുന്നു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഫാക്ടറി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 25 ഏക്കർ സ്ഥലം ആവശ്യമുണ്ടെന്നും വിമാനത്താവളത്തിന്റെ 60 കിലോമീറ്റർ ചുറ്റളവിൽ ഫാക്ടറിക്കു പറ്റിയ സ്ഥലം വിൽക്കാൻ താത്പര്യമുള്ളവർ കമ്പനിയുമായി ബന്ധപ്പെടണമെന്നും ലെൻസ്കാർട്ട് സി.ഇ.ഒ. പെയൂഷ് ബൻസാൽ എക്സിൽ കുറിച്ചു.
തുടർന്ന് ലെൻസ്കാർട്ടിന് ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സഹായം സംസ്ഥാനം നൽകുമെന്ന് വ്യവസായ മന്ത്രി എം.ബി.പാട്ടീൽ അറിയിച്ചു.
ആവശ്യമുള്ള കാര്യങ്ങൾ വ്യവസായവകുപ്പ് ചെയ്തുതരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിന് നടപടിയെടുക്കുമെന്നും അറിയിച്ചു. പെയൂഷ് ബൻസാലിന്റെ ട്വീറ്റ് ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്നാണ് എക്സ് വഴി മന്ത്രിയുടെ ഉറപ്പ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080