Sunday, June 15, 2025

നിങ്ങളുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഇതുവരെ ചോർന്നത് ‘200 കോടിയിലധികം വാട്‌സ്ആപ്പ് അക്കൗണ്ട് വിവരങ്ങൾ.

ഹാക്കർമാർ ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ പ്രവേശിക്കുകയും വ്യക്തി വിവരങ്ങൾ അടക്കം ചോർത്തുകയും ചെയ്യുന്നു.

വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന നിരവധി സംഭവങ്ങളാണ് വാർത്തകളിലൂടെയും മറ്റും പുറംലോകത്തെത്തുന്നത്. വിവിധതരം തട്ടിപ്പുകളിലൂടെ (ഫിഷിങ് സ്‌കാമുകൾ, സോഷ്യൽ എഞ്ചിനീയറിങ് അറ്റാക്ക്, മീഡിയ-സാവി സ്പൈവെയർ) ഹാക്കർമാർ ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ പ്രവേശിക്കുകയും വ്യക്തി വിവരങ്ങൾ അടക്കം ചോർത്തുകയും ചെയ്യുന്നു. 200 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പ് സൈബർ കുറ്റവാളികളുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നുവെന്നാണ് കീപ്പ്നെറ്റ് റിപ്പോർട്ട്.

വാട്സ്ആപ്പ് ഹാക്ക് ചെയ്യാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൽ എന്തൊക്കെയാണെന്ന് നോക്കാം.

വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.

നിങ്ങളുടെ വാട്‌സ്ആപ്പ് ആപ്പ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് സുരക്ഷക്ക് പ്രധാനമാണ്. ഓരോ അപ്‌ഡേറ്റിലും പുതിയ ഹാക്കിങ് രീതികളെ ചെറുക്കേണ്ട ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകൾ ഉണ്ടാകും. ആപ്പ് അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുന്നത് ഹാക്കിങ്ങിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിനെ സംരക്ഷിക്കും.

2-സ്റ്റെപ്പ് വെരിഫിക്കേഷൻ.

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഓൺ ചെയ്ത് വാട്‌സ്ആപ്പിന് കൂടുതൽ സുരക്ഷ നൽകുക. ഈ രീതിയിൽ, ആർക്കെങ്കിലും നിങ്ങളുടെ ഫോൺ നമ്പർ ലഭിച്ചാലും, നിങ്ങളുടെ ഇമെയിലിലേക്ക് അയയ്ക്കുന്ന വെരിഫിക്കേഷൻ കോഡ് ഇല്ലാതെ അവർക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയില്ല. നിങ്ങളുടെ രജിസ്ട്രേഷൻ കോഡോ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പിൻ നമ്പറോ ആരുമായും പങ്കിടാതിരിക്കേണ്ടത് വളരെ പ്രധാനമാണ്.

അജ്ഞാത ലിങ്കുകളിലും സന്ദേശങ്ങളിലും ജാഗ്രത.

അജ്ഞാത കോൺടാക്റ്റുകൾ അയച്ച ലിങ്കുകളിലോ സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനോ നിങ്ങളുടെ ഡിവൈസിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാനോ ഇത് വഴി സാധിക്കും.

ലിങ്ക് ചെയ്ത ഡിവൈസുകൾ പതിവായി പരിശോധിക്കുക.

നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത ഡിവൈസുകൾ പതിവായി പരിശോധിക്കുക. നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും കാണാൻ വാട്സ്ആപ്പ് സെറ്റിങ്സ് > ലിങ്ക്ഡ് ഡിവൈസ് സെലക്ട് ചെയ്യുക, ലിങ്ക് ചെയ്ത ഡിവൈസ് മാറ്റാൻ ‘ലോഗ് ഔട്ട്’ തെരഞ്ഞെടുക്കുക.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts