കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓർത്തഡോക്സ് വെക്കേഷന് ബൈബിൾ സ്കൂൾ (OVBS) 2025 -ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മെയ് 2, 2025 (വെള്ളിയാഴ്ച) കുർബാനാനന്തരം റിഗ്ഗ അൽ ജവഹറ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ലോഗോ പ്രകാശനം ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ് നിർവഹിച്ചു.
സെന്റ് സ്റ്റീഫൻസ് ഇടവക ആക്ടിങ് ട്രസ്റ്റി ഷോബിൻ ഫിലിപ്പ്, ഇടവക സെക്രട്ടറി സുനീഷ് മാത്യു, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജിനീഷ് ഫിലിപ്പ്, അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ബിൻസി മാമൻ, സൺഡേ സ്കൂൾ സെക്രട്ടറി ലവ്‌ലി അനിൽ, ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, OVBS സൂപ്രണ്ടന്റ് സോജി വർഗീസ്, കൺവീനർ വിൻസി ജോൺ, സൺഡേ സ്കൂൾ ഹെഡ് ഗേൾ ടിനു റെജി ജോർജ് എന്നിവർ മുഖ്യാതിഥികളായി സന്നിഹിതരായിരുന്നു.
മൂന്നുറോളം കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന പ്രോഗ്രാം ജൂൺ 6 മുതൽ 13 വരെയുള്ള തീയതികളിലായി നടത്തപ്പെടുന്നു. ക്ളാസുകളിൽ ബൈബിൾ, സാമൂഹ്യ മൂല്യങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിശേഷാലോചനകൾ വിവിധ ആക്ടിവിറ്റികൾ, ഗാന പരിശീലനങ്ങൾ എന്നിവ ഈ വർഷത്തെ OVBS ന്റെ പ്രത്യേകതകളാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080