Tuesday, August 26, 2025

എയിംസ് കുണ്ടറയിൽ സ്ഥാപിക്കണം; കുണ്ടറ പൗരവേദി

എയിംസ് കൊല്ലം ജില്ലയിൽ കുണ്ടറയിൽ സ്ഥാപിക്കണമെന്ന് കുണ്ടറ പൗരവേദി.

കുണ്ടറ 19 .6 .2024 : കേരളത്തിന്റെ ചിരകാല സ്വപ്നമായ എയിംസ് ഈ വർഷം എങ്കിലും യാഥാർത്ഥ്യമാകും എന്ന് പ്രതീക്ഷിക്കുന്നവരാണ് മലയാളികൾ. കേരളത്തിൽ എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരികൾക്ക് ഇതുവരെയും കഴിഞ്ഞിട്ടുമില്ല.

പല ജില്ലക്കാരും ആഗ്രഹങ്ങളും അവകാശങ്ങളും ഉന്നയിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം കൊല്ലം ജില്ലയാണ്. കൊല്ലം ജില്ലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ടു സ്ഥലങ്ങൾ സർക്കാർ ഉടമസ്ഥതയിൽ തന്നെയുണ്ട്.

ഒന്നാമത്തേത് കുണ്ടറ അലിന്റ്‌ പ്രവർത്തിച്ചുകൊണ്ടിരുന്ന 62.5 ഏക്കർ ഭൂമിയും അതിലെ കോർട്ടേഴ്സ് ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയങ്ങളുമാണ്. കമ്പനി നടത്തുന്ന സോമാലിയ ഗ്രൂപ്പുമായി കേരളസർക്കാർ ഉണ്ടാക്കിയിരുന്ന പാട്ട കരാർ രണ്ടായിരത്തിൽ അവസാനിച്ചെന്നും തുടർന്ന് പുതുക്കി നൽകിയിട്ടില്ലെന്നും ഈ ഭൂമി പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വിവരാവകാശ നിയമം 2005 പ്രകാരം സംസ്ഥാന സർക്കാർ കുണ്ടറ പൗരവേദിക്ക് മറുപടി നൽകിയിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ, കെഎസ്ഇബി സബ്സ്റ്റേഷൻ, ഫയർ സ്റ്റേഷൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരു വിളിപ്പാടകലെ അലിന്റിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ട് എന്നുള്ളതുകൊണ്ട് എന്തുകൊണ്ടും ഈ ഭൂമി എയിംസിനു യോഗ്യമാണ്.

മറ്റൊരു സൗകര്യം കൊല്ലത്തിന്റെ ഹൃദയഭാഗത്ത് ചിന്നക്കടയിൽ സ്ഥിതിചെയ്യുന്ന പാർവതി മില്ലിന്റെ ഭൂമിയാണ്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് ഭൂമി ഇവിടെയുണ്ട്. അതിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന തുണിമില്ല് എത്രയോ പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായി കിടക്കുന്നു. ആ ഭൂമിയിൽ എന്തുകൊണ്ട് എയിംസ് സ്ഥാപിച്ചുകൂടാ.

മുകളിൽ സൂചിപ്പിച്ച രണ്ട് സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങൾക്കും മറ്റ് അനുബന്ധകാര്യങ്ങൾക്കും വേണ്ടി കോടികൾ ചെലവഴിക്കേണ്ടി വരില്ല. ഈ രണ്ടു സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടുകൂടി എയിംസ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി ജനപ്രതിനിധികളുടെ സമ്പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു.

പൗരവേദി സ്ഥാപക പ്രസിഡന്റ് പ്രൊഫസർ ഡോ. വെള്ളിമണിന് നെൽസന്റെ അധ്യക്ഷതയിൽ നടത്തിയ പത്രസമ്മേളനത്തിൽ കെ.വി. മാത്യു ഇ.ശശിധരൻ പിള്ള, പ്രൊഫസർ എസ്. വർഗീസ്, ജി. ബാബുരാജൻ, ഡോ. എസ്. ശിവദാസൻപിള്ള, വി. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts