കുണ്ടറ 18.3.2025: പെരുമ്പുഴയിൽ പോലീസ് ഇൻസ്‌പെക്ടർ എന്ന വ്യാജേന കടയിൽ എത്തി പണം കവർന്നതായി പരാതി; മോഷ്ടാവിന്റെ സിസി ടി വി ദൃശ്യം പുറത്ത്.
കുണ്ടറ – പെരുമ്പുഴയിൽ വർഷങ്ങളായി പലചരക്ക് മൊത്തക്കച്ചവടം നടത്തിവന്ന 80 വയസ്സുള്ള അബ്ദുൽ കലാമിന്റെ നാഷണൽ സ്റ്റോറിലാണ് മോഷണം നടന്നത്. 18.03.2025 നു വൈകുന്നേരം അഞ്ചു മണിയോടെ കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് ഇൻസ്‌പെക്ടറാണ് മരുമകൻ പുതിയതായി കട തുടങ്ങി അതുകൊണ്ട് കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് കടയുടമയോട് മോഷ്ടാവ് പറഞ്ഞു. ഈ സമയം അസർ നിസ്കാരത്തിനായി പള്ളിയിൽ പോകേണ്ട സമയമായി പോയി വന്നിട്ട് സാധനങ്ങൾ തരാമെന്ന് കടയുടമ പറഞ്ഞതിനുശേഷം പണം സൂക്ഷിക്കുന്ന മേശയുടെ താക്കോൽ കടയിൽ മറ്റൊരു ഭാഗത്തേക്ക് മാറ്റിവച്ചതിനുശേഷം കടയുടമ പള്ളിയിൽ പോയി.
ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു മോഷ്ടാവ്. തുടർന്നു താക്കോൽ വച്ച സ്ഥലത്തുനിന്നു താക്കോൽ എടുത്ത് മേശയുടെ ഡ്രോ തുറന്ന് അമ്പതിനായിരം രൂപയും എടുത്തു മോഷ്ടാവ് കടന്നു കളഞ്ഞു. പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ മേശ തുറന്നു കിടക്കുന്നത് കണ്ട കടയുടമ മേശയിൽ നോക്കിയപ്പോൾ ഉള്ളിൽ വച്ചിരുന്ന പണം മോഷണം പോയെന്ന് മനസിലായി. ഉടൻതന്നെ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു. പണം കവർന്ന മോഷ്ടാവ് പെരുമ്പുഴ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടേറിക്ഷ വിളിച്ച് കുണ്ടറ ആശുപത്രിമുക്ക് ഭാഗത്തേക്ക് പോയി. ഓട്ടേറിക്ഷ പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ട ഉടൻ തന്നെ കടയുടമ കുണ്ടറ പോലീസിൽ പരാതി നൽകി. പോലീസ് കടയുടമയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റ്ർ ചെയ്തു അന്വേഷണം ആരംഭിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080