കുണ്ടറ : ആശുപത്രിമുക്ക് മേഖലയിൽ കൊതുക്, ഈച്ച എന്നിവയുടെ ശല്യം അതീവ രൂക്ഷമായി അനുഭവപ്പെടുകയാണ്. പകലും രാത്രിയും വ്യത്യാസമില്ലാതെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഒക്കെ ഈ പ്രശ്നം ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.
കൊറോണ, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ പോലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഈ സമയത്ത് കൊതുകുശല്യം ആരോഗ്യരംഗത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈച്ചകളുടെ ശല്യം ഭക്ഷ്യസാധനങ്ങൾ മലിനമാക്കുകയും രോഗ വ്യാപനം വേഗത്തിൽ ആവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നു.
തെരുവോര മത്സ്യവിൽപ്പനക്കാർ മത്സ്യത്തോടൊപ്പം ഉള്ള വെള്ളം നേരിട്ട് റോഡിലേക്ക് ഒഴുക്കുന്നത്, ഈച്ച പെരുകുന്നതിന് ഒരു പ്രധാന കാരണമാണ്. മഴക്കാലം സാഹചര്യം കൂടുതൽ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ആശുപത്രിമുക്ക് മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവ ഈച്ചയെ തുരത്താൻ പല വിധേനയും ശ്രമിക്കുന്നുവെങ്കിലും ഈച്ചയുടെ ശല്യം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് വ്യാപക പരാതിയുണ്ട്.
കുണ്ടറ, ഇളമ്പള്ളൂർ പഞ്ചായത്തുകളിലും ഹെൽത്ത് ഇൻസ്പെക്ടർ ടീമും പ്രദേശത്ത് വളരെ അടിയന്തിരമായി പരിശോധന നടത്തേണ്ടതുണ്ട്. ശുചിത്വം പാലിക്കാൻ ഉള്ള ബോധവൽക്കരണം വ്യാപകമായി നടത്തുകയും വേണം. ഉടനടി ഇതിനൊരു പ്രതിവിധി കണ്ടെത്തിയില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ പകർച്ചവ്യാധികൾ കൂട്ടത്തോടെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കുണ്ടറ, ആശുപത്രിമുക്ക് മേഖലയിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടറ ആശുപത്രിമുക്ക് യൂണിറ്റ് ആവശ്യപ്പെട്ടു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080