കുണ്ടറ 31.5.2023: ഐസക് സാർ അവാർഡുകളും അംഗീകാരങ്ങളും നേടിയത് നിരവധി തവണ. 1987 ൽ അധ്യാപകനായി. 1995 ൽ പ്രധമധ്യാപകൻ. 2006-07 വർഷം മലയാളമനോരമയുടെ ജില്ലാതല പുരസ്കാരമായ പുരസ്കാരമായ പലതുള്ളി പുരസ്കാരം, 2007 ൽ സംസ്ഥാനതല ഗുരുവന്ദനം അവാർഡ്, 2011- 12 മികച്ച പിടിഎ ജില്ലാതല അവാർഡ്, 2021- 22 ൽ കേരള സംസ്ഥാന ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനതല അധ്യാപക പുരസ്കാരം, 2017 -18 ൽ കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ സംസ്ഥാനതല ലോഗ് ഡെക്കറേഷൻ അവാർഡ്, എന്നീ പുരസ്കാങ്ങൾ ലഭിച്ചിട്ടുണ്ട്.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൊല്ലം ജില്ല അസോസിയേഷൻ സെക്രട്ടറി, ജില്ലാ ചീഫ് കമ്മീഷണർ, 1998 -99 ലെ 39-മത് സംസ്ഥാന കലോത്സവ ഫുഡ് കമ്മിറ്റി കൺവീനർ, വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജണൽ സെക്രട്ടറി, ഡിസ്ട്രിക് ഗവർണർ, ലൈബ്രറി കൗൺസിൽ അംഗം, ശ്രീ അച്യുതമേനോൻ മെമ്മോറിയൽ കൊല്ലം ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് മെമ്പർ, തൃക്കോവിൽവട്ടം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, മുഖത്തല മാർത്തോമാ ഇടവക സെക്രട്ടറി എന്നീ നിലകളിലുള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട് ഐസക് സാർ.
ഇന്ന് സർവീസിൽ നിന്നും വിരമിച്ച ഐസക്ക് സാറിന് സ്കൂൾ മാനേജ്മെന്റ് സഹ അധ്യാപകരും, രക്ഷകർത്താക്കളും, പൂർവ്വ വിദ്യാർത്ഥികളും, സ്കൂൾ പി.റ്റി.എ യും ചേർന്ന് സ്കൂളിൽ ഊഷ്മളമായ യാത്രയയപ്പ് ഇന്നലെ നൽകി.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ