പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കുണ്ടറ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 21 ന് വൈകിട്ട് 4.30ന് പി.സി. വിഷ്ണുനാഥ് എംഎൽഎ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വിഐപി മുറികൾ ഉൾപ്പെടെ അഞ്ചു മുറികൾ, കോൺഫറൻസ് ഹാൾ, ഡൈനിങ് ഹാൾ, അടുക്കള എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു. കച്ചേരിമുക്ക് കാഞ്ഞിരകോട് റൂട്ടിൽ ഫയർ സ്റ്റേഷന് സമീപമാണ് റസ്റ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്.
എം.എ. ബേബി എം.എൽ.എ ആയിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരുകോടി 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ