കുണ്ടറ ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന അവധിക്കാല ഫുട്ട്ബോൾ പരിശീലന ക്യാമ്പ് അലിന്റ് ഗ്രൗണ്ടിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉത്‌ഘാടനം ചെയ്തു.
നാല് വയസ്സ് മുതൽ പതിനെട്ട് വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നല്കുന്നതാണ് ഈ ക്യാമ്പ്. പേരയം ഗ്രാമപഞ്ചായത് പ്രസിഡന്റ് അനീഷ് പടപ്പക്കര, യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, കോച്ചുമാരായ രാജീവ്, നിജോ, നിജോ, ബിജോ മോൻ, എന്നിവർ പങ്കെടുത്തു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം