കുണ്ടറ 13-6-2023: ആധാരം രജിസ്റ്റർ ചെയ്യുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങിയ കുണ്ടറ സബ് രജിസ്ട്രാർ പരവൂർ സ്വദേശി റീന, ഓഫീസ് അസിസ്റ്റന്റ് പെരിനാട് സ്വദേശി സുരേഷ് കുമാർ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. കുണ്ടറ സ്വദേശിയായ ആധാരം എഴുത്തുകാരന്റെ പരാതിയെത്തുടർന്ന് കൊല്ലം ജില്ല വിജിലൻസ് ഡി.വൈ.എസ്.പി അബ്‌ദുൾ വഹാബിന്റെ നേതൃത്വത്തിൽ ആയിരുന്നു റെജിസ്ട്രർ ഓഫീസിൽ റെയ്ഡ് നടത്തിയതും കൈക്കൂലി വാങ്ങിയ തുക പിടിച്ചെടുത്തതും.
ഇന്നലെ (12 .6 .2023 )മൂന്ന് ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാരൻ സബ് രജിസ്ട്രാർ റീനയെ സമീപിക്കുകയും അതിൽ ഒരു പ്രമാണത്തിൽ തെറ്റ് കണ്ടെത്തിയ സബ് രജിസ്ട്രാർ റീന ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഓരോന്നിനും 1500 രൂപവീതം പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം മുൻകൂട്ടി വിജിലൻസിനെ അറിയിക്കുകയും ഇന്ന് (13.6.2023) വൈകിട്ട് 4 മണിയോടുകൂടി കുണ്ടറ രെജിസ്ട്രാർ ഓഫീസിൽ എത്തി പണം കൊടുക്കുകയും ചെയ്തപ്പോഴാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇൻസ്‌പെക്ടർമാരായ ജോഷി, അബ്ദുൾ റഹ്‌മാൻ, ജയകുമാർ, ജസ്റ്റിൻ ജോൺ, എസ്.ഐ. സുനിൽകുമാർ തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ