തിരുവനന്തപുരം : നൈജീരിയൻ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ കുറ്റാന്വേഷണ മികവിന് ആണ് കുണ്ടറ എസ്.ഐ. പി.കെ. പ്രദീപിന് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം ലഭിച്ചത്. തിരുവനന്തപുരത്തു പോലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബ് ഐ.പി.എസ് ൽ നിന്നും എസ്.ഐ. പി.കെ. പ്രദീപ് പുരസ്ക്കാരം ഏറ്റുവാങ്ങി.
നൈജീരിയൻ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ നാലംഗ കുറ്റാന്വേഷണ സംഘത്തെ നയിച്ചത് എസ്.ഐ. പി.കെ. പ്രദീപ് ആയിരുന്നു. 2023 ൽ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ദമ്പതികൾ അടക്കമുള്ള സംഘത്തെ പിടികൂടുകയും, അവർക്ക് ബാംഗ്ലൂരിൽ വെച്ച് മയക്കുമരുന്ന് വിതരണം ചെയ്ത നൈജീരിയൻ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയായ ഒരു നൈജീരിയൻ യുവതിയെയും, സംഘത്തലവൻ ആയ മറ്റൊരു നൈജീരിയക്കാരനെയും ബാംഗ്ലൂരിൽ വെച്ച് പിടികൂടിയിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080