കുണ്ടറ 30.12.2014: പടപ്പക്കരയിൽ അമ്മയേയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ മകൻ അഖിൽ കുമാർ (26) ജമ്മു കാശ്മീരിൽ നിന്നും കുണ്ടറ പോലീസിന്റെ പിടിയിലായി. കുണ്ടറ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അനിൽകുമാറും സംഘവും ആണ് പിടികൂടിയത്. സംഘത്തിൽ കുണ്ടറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ അനീഷും, ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ നിഷാദും ഉണ്ടായിരുന്നു.
റേഞ്ച് ഡിഐജി അജിത ബീഗം ഐപിഎസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലും, എസ്.പി. സാബു മാത്യു ഐ.പി.എസ് ന്റെയും, ശാസ്താംകോട്ട ഡി. വൈ. എസ്.പി ജലീൽ കെ തോട്ടത്തിലിന്റെയും നിർദ്ദേശാനുസരണമാണ് കേസ് അന്വേഷണം നടത്തിയത്.
പടപ്പക്കര പുഷ്പ ഭവനത്തിൽ പുഷ്പലതയും പുഷ്പലതയുടെ പിതാവ് ആന്റണിയും (75) കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലചെയ്യപ്പെട്ടത്. പുഷ്പലത വീടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പിതാവ് ആന്റണി രണ്ടാഴ്ചയ്ക്കു ശേഷം മെഡിക്കൽ കോളേജിലും വച്ച് മരണപ്പെട്ടിരുന്നു.
കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ മകൻ അഖിൽ കുമാറിന് വേണ്ടി കുണ്ടറ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് വ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു.
കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ ഏറ്റവും പ്രമാദമായ രഞ്ജിത്ത് ജോൺസൺ കൊലപാതക കേസ് തുടക്കം മുതൽ അന്വേഷിച്ചു പ്രതികൾക്ക് ശിക്ഷ വാങ്ങിച്ച് കൊടുത്തതിനും, കൊട്ടിയത്ത് സുജിത്ര പിള്ള എന്ന ബ്യൂട്ടീഷ്യനെ പാലക്കാട് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടിച്ചതിനും ഇന്ത്യൻ പ്രസിഡന്റിന്റെ വീശിഷ്ട സേവാ പുരസ്കാരം ലഭിച്ചിട്ടുള്ള പോലീസ് ഓഫീസർ കൂടിയാണ് എസ്. എച്ച്. ഒ. അനിൽകുമാർ.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080