കുണ്ടറ : വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ആയി വേണു ജി നായരെ തെരെഞ്ഞെടുത്തു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള 28 മെമ്പർ മാരിൽ നിന്നും 18 വോട്ട് നേടിയാണ് ട്രെഷറർ സ്ഥാനം ലഭിച്ചത്. പ്രസിഡന്റായി തൃശൂർ സ്വദേശി വർഗീസ് ആലുക്കായും സെക്രട്ടറിയായി തൃശൂർ സ്വദേശി ചിത്ര ചന്ദ്രമോഹനനേയും തെരെഞ്ഞെടുത്തു. മാർച്ച് 6 നു തൃശൂരിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
നിലവിൽ വെയിറ്റ് ലിഫ്റ്റിങ് ഇന്ത്യൻ ഫെഡറേഷന്റെ റഫറിയായി സ്ഥാനം വഹിക്കുന്ന വേണു ജി നായർ കുണ്ടറ അമ്പിപൊയ്ക സ്വദേശിയാണ്. ഭാര്യ രശ്മി വി.എം. എസ് ബി ഐ തിരുവല്ല ചീഫ് മാനേജർ (റാസ്മക് ) ആണ്. മകൻ ദക്ഷിൺ.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080