കുണ്ടറ 25.2 .2024 : പൂജപ്പുര ഷേത്രത്തിന് സമീപം ഉളിയങ്ങാട് ജംഗ്ഷനിൽ പരാതി അന്വേഷിക്കാനെത്തിയ എസ്. ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കാണ് ക്രൂര മർദ്ദനമേറ്റത്.
വൈകിട്ട് 7 മണിയോട് കൂടി ഉളിയങ്ങാട് ജംഗ്ഷന് സമീപത്തുള്ള വീട്ടിൽ സംഘം ചേർന്ന് മർദിച്ചെന്ന പരാതി പറഞ്ഞ് ഫോൺ വന്നതിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്.
എസ് ഐ. സുജിത് എസ്, എ.എസ്.ഐ സുധീന്ദ്ര ബാബു എൻ, സി.പി.ഒ മാരായ, ജോർജ് ജെയിംസ്, സുനിൽ. എ എന്നിവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനമെറ്റ പോലീസ് ഉദ്യോഗസ്ഥരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഘർഷവുമായി ബന്ധപ്പെട്ട് പെരിനാട് സ്വദേശി അഭിലാഷ് (31), കുഴിയം സ്വദേശി ചന്തു നായർ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ