അകാരണമായി മാധ്യമപ്രവർത്തകനെ മർദ്ദിച്ച എസ്ഐ യ്ക്ക് എതിരെ നടപടി സ്വീകരിക്കാതെ കുണ്ടറ പോലീസ്; പ്രത്യക്ഷ സമരത്തിന് തയ്യാറായി മാധ്യമ പ്രവർത്തകർ.
കുണ്ടറ കുഴിയത്ത് കാവ് ശ്രീ മഹാദേവി ക്ഷേത്രത്തിലെ ഉത്സവം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കൊല്ലം സി ടിവിയുടെ കൊട്ടിയം ലേഖകൻ സുനിൽകുമാറിനെയാണ് കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിമൽ ഘോഷ് മർദ്ദിച്ചത്.
മാർച്ച് മാസം ആറാം തീയതി ആയിരുന്നു സംഭവം നടന്നത്. കുണ്ടറ കുഴിയത്ത്കാവ് ശ്രീമഹാദേവി ക്ഷേത്രത്തിലെ ഉത്സവം റിപ്പോർട്ട് ചെയ്യുകയായിരുന്ന കൊല്ലം സി ടിവിയുടെ കൊട്ടിയം ലേഖകൻ സുനിൽകുമാറിനെ യാതൊരു കാരണവും കൂടാതെയാണ് കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിമൽഘോഷ് മർദ്ദിച്ചത്.
ക്രൂര മർദ്ദനത്തിന് ഇരയായ സുനിൽകുമാർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മർദ്ദനത്തിനെതിരെ കുണ്ടറ പോലീസ് എസ് എച്ച് ഒ യ്ക്കും, ശാസ്താംകോട്ട ഡിവൈഎസ്പി യ്ക്കും പരാതി നൽകിയിരുന്നു. എന്നാൽ സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും എസ്ഐക്കെതിരെ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇതോടെ കൊല്ലം റൂറൽ എസ്പി യ്ക്കും ഡിജിപി യ്ക്കും പരാതി നൽകിയിരിക്കുകയാണ് സുനിൽകുമാറും കുടുംബവും. എസ്ഐ യ്ക്ക് എതിരെ നടപടിയെടുക്കാത്തത്തിനെതിരെ കുണ്ടറ പ്രെസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് പ്രെസ്സ് ക്ലബ് പ്രസിഡന്റ് ഋഷിഗോപാലും സെക്രട്ടറി ദീപക്കും പറഞ്ഞു.
News Desk
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം