അയൽവാസിയുടെ ശല്യം, ജീവിക്കാൻ കഴിയാതെ യുവതിയും കുടുംബവും, നടപടിയെടുക്കാതെ കുണ്ടറ പോലീസ്;
കുണ്ടറ ഫയർ സ്റ്റേഷന് സമീപം ജൂഡി ബിജുവിനാണ് അയൽവാസികളായ പ്രവീൺ, ഭാര്യ ഷൈല പ്രവീൺ എന്നിവരുടെ ശല്യം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്. ഭർത്താവ് ബിജു പോലീസ് ഡിപ്പാർട്മെന്റിലാണ് ജോലി ചെയ്യുന്നത്, എന്നിട്ടും ഇവരെ സംരക്ഷിക്കാൻ പോലിസിന് കഴിഞ്ഞിട്ടില്ല.
ഇതിനു മുൻപും അയൽവാസി ഈ വീട്ടിലെ എയർ കണ്ടീഷന് മുകളിൽ സാരി കത്തിച്ചിടുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. അന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അയൽവാസിക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. ഇപ്പോൾ വീണ്ടും ഈ വീട്ടിലെ സിസിടിവി ക്യാമറയും അടിച്ചു തകർത്തിരിക്കുകയാണ് ഈ അയൽവാസി. ചുടുകട്ട എടുത്തെറിഞ്ഞു കാറിന്റെ വിൻഡ് ഷീൽഡ് പൊട്ടിക്കുകയും ചെയ്തിട്ടുമുണ്ട്. ഇത്രയൊക്കെ അക്രമങ്ങൾ കാണിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് വീട്ടുകാരുടെ പരാതി.
News Desk
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം