Sunday, June 15, 2025

നിത്യ ചെലവിന് ബാങ്ക് വായ്പ എടുക്കേണ്ട ഗതികേടിലേക്ക് സർക്കാർ ജനത്തെ തള്ളിവിടുന്നു; കുളത്തൂർ രവി.

കണ്ണനല്ലൂർ: നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റവും വൈദ്യുതി ചാർജ് വർദ്ധനവും തൊഴിലില്ലായ്മയും മൂലം കേരളത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങൾ പൊറുതിമുട്ടുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗവും കുണ്ടറ നിയോജക മണ്ഡലം പ്രസിഡമായ കുളത്തൂർ രവി അഭിപ്രായപ്പെട്ടു.

പല വീടുകളിലും ജനജീവിതം വളരെയേറെ പരിതാപകരമാണ്.നിത്യ നിദാന ചെലവുകൾക്ക് പോലും മാർഗ്ഗമില്ലാതെ ജനങ്ങൾ ബാങ്കുകളിൽ നിന്ന് ലോണെടുത്തു പോലും നിത്യ ചെലവുകൾ നടത്തേണ്ട അവസ്ഥയിലാണ്. സർക്കാർ പൊതു വിപണിയിൽ കാര്യമാത്ര പ്രസക്തമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണനല്ലൂർ വൈദ്യുതി ഓഫീസിനു മുന്നിൽ നിന്നും സപ്ലൈക്കോയിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് സപ്ലൈകോക്ക് മുന്നിൽ നടത്തിയ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ നിയോജകമണ്ഡലം പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റിയുടെ അധ്യക്ഷതയിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സ് മുഖ്യപ്രഭാഷണം നടത്തി. അനിൽ പനിക്ക വിള, വി പി സാബു, പ്രകാശ് മയൂരി, ജെ. സിൽവസ്റ്റർ, ദാസ് കൊറ്റങ്കര, ജിജിമോൻ മുളവന, സന്തോഷ് കുറുപ്പ്, രാജേഷ് മുകുന്ദാശ്രമം, ലിജു വിജയൻ, ജിഷ്ണു ഗോകുലം, ശശിധരൻപിള്ള, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts